• October 17, 2021

കാര്‍ഷിക മേഖലയ്ക്ക് 19 ബില്ല്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജുമായി ട്രംപ്

 കാര്‍ഷിക മേഖലയ്ക്ക് 19 ബില്ല്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജുമായി ട്രംപ്

കാര്‍ഷിക മേഖലയ്ക്കായി 19 ബില്ല്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.കൊവിഡ് 19 ബാധയെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന കാര്‍ഷികമേഖലയെ സഹായിക്കാനുള്ള പാക്കേജ് വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപിച്ചത്. മഹാമാരി മൂലം അപ്രതീക്ഷിത ദുരിതം നേരിടുന്ന കര്‍ഷകര്‍ക്ക് ധനസഹായം നേരിട്ട് ലഭ്യമാവുന്ന തരത്തിലാണ് പദ്ധതികള്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചിട്ടതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞു. കര്‍ഷകരില്‍ പലരും കാര്‍ഷിക വിളവ് നശിപ്പിച്ചുകളയേണ്ട അവസ്ഥയിലെത്തി. സാമ്പത്തിക ലാഭം ലഭിക്കാത്തതിനു പുറമേ അധ്വാനിച്ചുണ്ടാക്കിയ വിളകള്‍ നശിപ്പിച്ചുകളയുന്നത് ഹൃദയഭേദകമാണെന്ന് കൃഷിവകുപ്പ് സെക്രട്ടറി സോണി പെര്‍ഡ്യൂ പറഞ്ഞു. പാലുത്പന്നങ്ങളും ഇത്തരത്തില്‍ നശിക്കുകയാണ്, ഇവരില്‍ നിന്നും ഈ ഉത്പന്നങ്ങല്‍ സര്‍ക്കാര്‍ വാങ്ങുകയും ഇവ പിന്നീട് കമ്മ്യൂണിറ്റി ഫുഡ് ബാങ്കുകളിലൂടെ പൊതുജനങ്ങള്ക്ക് വിതരണം ചെയ്യും. 3 ബില്ല്യണ്‍ ഡോളര്‍ ഇതിനായി ചെലവഴിക്കുമെന്നും സോമി പെര്‍ഡ്യു വ്യക്തമാക്കി.

Related post