• October 21, 2021

അമേരിക്കയിലുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഉപരോധം: ട്രംപ്

 അമേരിക്കയിലുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഉപരോധം: ട്രംപ്

സ്വന്തം പൗരന്‍മാര്‍ തിരികെ വരുന്നത് നിഷേധിക്കുന്ന രാജ്യങ്ങള്‍ക്ക് വിസാ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ നിര്‍ദേശം ഉള്‍പ്പെടുത്തി ഡിസംബര്‍ 31 വരെ പ്രാബല്യമുള്ള പുതിയ യുഎസ് വിസാ മാനദണ്ഡം ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയില്‍നിന്ന് തിരികെ പൗരന്‍മാര്‍ സ്വദേശത്തേക്ക് വരുന്നത് രാജ്യങ്ങള്‍ നിഷേധിക്കുകയും കാലതാമസം വരുത്തുകയും ചെയ്യുന്ന നടപടി ഈ സാഹചര്യത്തില്‍ അമേരിക്കയുടെ പൊതുജനാരോഗ്യത്തിന് അപകടകരമാണെന്ന് ട്രംപ് വ്യക്തമാക്കി. ഇത്തരത്തില്‍ പൗരന്‍മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്ക ഉടന്‍ തന്നെ വിസാ ഉപരോധം പ്രാബല്യത്തിലാക്കും.

അമേരിക്കയിലെ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശ പൗരന്‍മാരെ തിരിച്ചയക്കാന്‍ സാധിക്കണമെന്നും ഇതിനുള്ള നടപടി ഏഴ് ദിവസത്തിനകം തുടങ്ങണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് ട്രംപ് നിര്‍ദേശം നല്‍കി. പൗരന്‍മാരെ സ്വീകരിക്കാന്‍ അനുമതി നിഷേധിച്ച മുഴുവന്‍ രാജ്യങ്ങളുടെയും കണക്കെടുത്ത് ഉടന്‍ ഉപരോധത്തിനുള്ള നടപടികള്‍ സ്റ്റേറ്റ് സെക്രട്ടറി ആരംഭിക്കും.

Related post