• October 28, 2021

ട്രംപിന് ഇത് ഞാണിൻ മേലുള്ള കളി

 ട്രംപിന് ഇത് ഞാണിൻ മേലുള്ള കളി

യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിന് കോൺഗ്രസിന്റെ അംഗീകാരം.യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ജനപ്രതിനിധി സഭയുടെ തീരുമാനം, സെനറ്റിന് കൈമാറാൻ നടന്ന വോട്ടെടുപ്പിൽ 228 പേർ രണ്ട് പ്രമേയങ്ങളും പിന്തുണച്ചു. 435 അംഗ കോൺഗ്രസിൽ 193 പേർ തീരുമാനത്തെ എതിർത്തു.

ചൊവ്വാഴ്ച മുതൽ സെനറ്റിൽ ഇംപീച്ച്മെന്‍റ് പ്രമേയത്തിൽ മേൽനടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.അധികാര ദുർവിനിയോഗം, ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച്​ ചെയ്​തത്​. സെനറ്റിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലാവും ഇംപീച്ച്മെന്‍റ് നടപടികൾ ആരംഭിക്കുക.

സെ​ന​റ്റ്​ അം​ഗ​ങ്ങ​ൾ ജ്യൂ​റി​യും തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ൾ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​മാ​കും. മൂ​ന്നി​ൽ ര​ണ്ട്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ട്രം​പി​നെ കു​റ്റ​ക്കാ​ര​നാ​യി സെ​ന​റ്റ്​ വി​ധി​യെ​ഴു​തി​യാ​ൽ അ​ദ്ദേ​ഹം പു​റ​ത്തു​ പോ​കേ​ണ്ടി​വ​രും. റിപ്പബ്ലിക്കൻ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷമുള്ളത്. 100 അംഗ സെനറ്റിൽ 67 പേരുടെ പിന്തുണ വേണം പ്രമേയം പാസാകാൻ. എന്നാൽ, ഡെമോക്രാറ്റുകൾക്ക് 47 അംഗങ്ങൾ മാത്രമാണുള്ളത്. ഡമോക്രാറ്റ് അനുകൂലികളായ രണ്ടു സ്വതന്ത്രരുമാണ് മറ്റുള്ളവർ. റിപ്പബ്ലിക്കൻ പക്ഷത്തെ 20 പേർ കൂറുമാറിയാലോ സെനറ്റിൽ പ്രമേയം പാസാകൂ അതിനാൽ, പ്രമേയം പാസാകാൻ സാധ്യത വിദൂരമാണ്.

അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റ് ആണ് ട്രംപ്. 1868ൽ ആൻഡ്രു ജോൺസനെയും 1998ൽ ബിൽ ക്ലിന്‍റനെയും അമേരിക്കൻ കോൺഗ്രസ് ഇംപീച്ച്മെന്‍റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഇരുവരും പ്രസിഡന്‍റ് പദവിയിൽ തുടർന്നു. അമേരിക്കയുടെ 45ാമത് പ്രസിഡന്‍റാണ് ട്രംപ്.

Related post