• August 2, 2021

ട്രംപിന് നാളെ നിര്‍ണായക ദിനം

 ട്രംപിന് നാളെ നിര്‍ണായക ദിനം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന ജുഡീഷറി കമ്മിറ്റി പ്രമേയം അടിസ്ഥാനമാക്കി നാളെ വോട്ടെടുപ്പ് നടക്കും. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ നീക്കം നിര്‍ണായക ഘട്ടത്തിലാണ്. ജനപ്രതിനിധി സഭയില്‍ പാസായാലും സെനറ്റില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ളതിനാല്‍ ഇംപീച്ച്‌മെന്റ് നടപ്പാക്കാന്‍ സാധ്യത വിരളമാണ്.

2020ലെ തെരഞ്ഞെുപ്പില്‍ വിദേശ ഇടപെടലിനായി ട്രംപിന്റെ ഓഫീസ് കൃത്യവിലോപം നടത്തിയെന്നാണ് കണ്ടെത്തല്‍. കണ്ടത്തലുകള്‍ സ്റ്റേറ്റ് ഹൗസ് ജുഡീഷറി കമ്മിറ്റി പ്രമേയത്തിന്‌റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ്. അടുത്ത് വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബോണ്‍ ബെഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രെയിനിനോട് ആവശ്യപ്പെട്ടു. സമ്മര്‍ദ്ദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞുവെച്ചു. സ്വന്തം താത്പര്യത്തിന് വിദേശനയത്തെ കൂട്ടുപിടിച്ചു.തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നിവയാണ് ട്രംപിനെതിരായുള്ള കണ്ടെത്തലുകള്‍.


അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി സഭ ഏറ്റെടുത്ത ഇംപീച്ച്മെന്റ് അന്വേഷണത്തെ പൂര്‍ണമായും തടയാന്‍ ഒരു പ്രസിഡന്റ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
എന്നാല്‍ ഏകപക്ഷീയമായ അന്വേഷണമാണ് നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് ട്രംപ് കേന്ദ്രം.
കാര്യങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ ഇംപീച്ച്മെന്റ് നടപടി റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക ഭൂരിപക്ഷമുള്ള സെനറ്റിന്റെ പരിഗണനയ്ക്ക് വിടും. സെനറ്റും കണ്ടെത്തലുകള്‍ മൂന്ന രണ്ട് ഭൂരിപക്ഷത്തില്‍ പാസാക്കിയാല്‍ ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും.

Related post