• October 18, 2021

അമേരിക്ക -ചൈന വ്യാപാര യുദ്ധം അയയുന്നു ,ഇറക്കുമതി തീരുവ 50% കുറയ്ക്കാന്‍ തയ്യാറായി അമേരിക്ക

 അമേരിക്ക -ചൈന വ്യാപാര യുദ്ധം അയയുന്നു ,ഇറക്കുമതി തീരുവ 50% കുറയ്ക്കാന്‍ തയ്യാറായി അമേരിക്ക

17 മാസമായി തുടരുന്ന ഇന്ത്യ-ചൈന വ്യാപാര യുദ്ധം അവസാനിക്കുന്നുവെന്ന് സൂചന .ചൈനക്ക് മേല്‍ ചുമത്തിയ വ്യാപാര തീരുവ 50 ശതമാനമയി കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചു. തീരുവ കുറക്കുന്നത് ഡിസംബര്‍ 15 ഓടെ പ്രാബല്യത്തില്‍ വരുമെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധികള്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന പുതിയ താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്താനും യുഎസ് തീരുമാനിച്ചു.

കഴിഞ്ഞ ഒന്നരവര്‍ഷമായി തുടരുന്ന വ്യാപാരയുദ്ധം പല ആഗോളകാരണങ്ങളാല്‍ കൂടുതല്‍ മുറുകുകയായിരുന്നു. ചൈന ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ മാര്‍ക്കറ്റിലേക്ക് തള്ളുന്നു എന്നതാണ് ഒരു വിഷയം. രണ്ടാമത്തെ പ്രശ്നം രൂക്ഷമാക്കിയത് അമേരിക്കന്‍ ഡോളറിന്റെ വ്യാജന്‍ ചൈന ഇറക്കിയത് കണ്ടുപിടിച്ചതോടെയാണ്. യുഎസും ചൈനീസ് ഉദ്യോഗസ്ഥരും മാസങ്ങളായി വിജയിക്കാതെ ചര്‍ച്ചകള്‍ നടത്തിവരികയാണ്. യുഎസ്-ചൈന വ്യാപാര യുദ്ധം ആഗോള വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയും ലോകമെമ്പാടുമുള്ള കമ്പനികളുടെ ലാഭവും നിക്ഷേപവും കുറയ്ക്കുകയും ചെയ്തു. ഗുണനിലവാരത്തിലും വ്യാജകറന്‍സിപ്രശ്നത്തിലടക്കം കടുത്ത നടപടിയാണ് അമേരിക്ക ചൈനക്കെതിരെ എടുത്തത്. അതിനെതുടര്‍ന്ന് ഇറക്കുമതി തീരുവ 200 മടങ്ങാണ് അമേരിക്ക വര്‍ധിപ്പിച്ചത്.

ഡൊണാള്‍ഡ് ട്രംപ് പുതിയ താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചില്ലെങ്കില്‍, ബീജിംഗ് ഉദ്യോഗസ്ഥര്‍ യുഎസ് ചരക്കുകള്‍ക്ക് കൂടുതല്‍ താരിഫ് ബാധകമാക്കുകയും 2020 നവംബറില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

കഴിഞ്ഞ ഏഴു മാസമായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന ഹോങ്കോങ്ങിലെ ആഭ്യന്തര സമരത്തില്‍ അമേരിക്ക ഇടപെട്ടതിലുള്ള അമര്‍ഷം ചൈന പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന് അമേരിക്ക പ്രേരിപ്പിച്ചുവെന്ന് ചൈന ആരോപിക്കുകയും ചെയ്തിരുന്നു.അതേസമയം സിന്‍ജിയാങ്ങിലെ നടത്തി വരുന്ന ചൂഷണവുമായി ബന്ധപ്പെട്ട് ചൈനീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്ന നിയമനിര്‍മ്മാണവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്, ഇത് ബീജിംഗില്‍ നിന്ന് രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നു.

രണ്ട് ഘട്ടങ്ങളിലായി 75 ബില്യണ്‍ യുഎസ് ചരക്കുകള്‍ക്ക് 5 ശതമാനവും 10 ശതമാനവും അധിക താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഓഗസ്റ്റില്‍ ചൈന അറിയിച്ചിരുന്നു.ഇതിന്റെ ആദ്യ പടിയെന്നോണം സോയാബീന്‍, പന്നിയിറച്ചി, ഗോമാംസം, രാസവസ്തുക്കള്‍, ക്രൂഡ് ഓയില്‍ എന്നിവയുള്‍പ്പെടെയുള്ള യുഎസ് സാധനങ്ങള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ തീരുവ ചുമത്തി.രണ്ടാമത്തെ ബാച്ച് ഉല്‍പ്പന്നങ്ങളുടെ താരിഫ് ഡിസംബര്‍ 15 മുതല്‍ നിലവില്‍ വരും. ഇതില്‍ ധാന്യം, ഗോതമ്പ് മുതല്‍ ചെറിയ വിമാനങ്ങള്‍, അപൂര്‍വ ഭൗമ കാന്തങ്ങള്‍ വരെയുള്ള സാധനങ്ങള്‍ ഉള്‍പ്പെടുന്നു.വീഡിയോ ഗെയിം കണ്‍സോളുകള്‍, കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ എന്നീ ചൈനീസ് ഇറക്കുമതി ഉപകരണങ്ങള്‍ക്ക് ഡിസംബര്‍ 15 ലെ താരിഫ് ബാധകമാണ്.

Related post