• June 15, 2021

അമേരിക്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് ; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

 അമേരിക്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് ; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വച്ചു. റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം.

ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഫാക്ട് ചെക് ലേബലുകള്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി. സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഈയിടെയാണ് അവരുടെ പ്ലാറ്റ്‌ഫോമില്‍ ഫാക്ട് ചെക്കിങ് എന്ന സംവിധാനം ഒരുക്കിയത്. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വീറ്റര്‍ രേഖപ്പെടുത്തിയിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും 2016ൽ ​ഇ​ങ്ങ​നെ ശ്ര​മി​ച്ച​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത് ഏ​വ​രും ക​ണ്ട​താ​ണെ​ന്നും ട്രം​പ് ഉത്തരവില്‍ ഒപ്പുവെച്ച്കൊണ്ട് പറഞ്ഞു.നേരത്തെ സോഷ്യല്‍ മീഡിയക്കെതിരെ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രി​ക​യോ പൂ​ട്ടി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തിരുന്നു. അതേ സമയം  ട്രംപിന്‍റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

Related post