• May 13, 2021

ചെെനയിൽ നിന്നെത്തിയ മറ്റൊരു വിദ്യാർത്ഥിനി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ

 ചെെനയിൽ നിന്നെത്തിയ മറ്റൊരു വിദ്യാർത്ഥിനി പത്തനംതിട്ട ജനറൽ  ആശുപത്രിയിൽ

തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥിനിയെയാണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് വിദ്യാർത്ഥിനിയെ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . സാംപിൾ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി സംസ്ഥാനത്ത് 1471 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1421 പേർ വീടുകളിലും 50 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്.

Related post