• September 28, 2021

ഹാഗിയ സോഫിയ എർദോഗാൻ സന്ദർശിച്ചു

 ഹാഗിയ സോഫിയ എർദോഗാൻ സന്ദർശിച്ചു

ഇസ്താംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചു.

ആദ്യത്തെ മുസ്‌ലിം പ്രാര്‍ഥന നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍ദുഗാന്റെ അപ്രതീക്ഷിത സന്ദര്‍ശനം. കഴിഞ്ഞ ആഴ്ചയാണ് മസ്ജിദായി ഹാഗിയ സോഫിയ പുനപ്പരിവര്‍ത്തനം ചെയ്തത്.

പുനപ്പരിവര്‍ത്തന ജോലികള്‍ പരിശോധിക്കാനാണ് ഉര്‍ദുഗാന്‍ ഇവിടം സന്ദര്‍ശിച്ചതെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. ‘പ്രാര്‍ത്ഥന സമയങ്ങളില്‍ ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെ’ ക്രൈസ്തവ ചിഹ്നങ്ങള്‍ മറയ്ക്കുമെന്ന് രാജ്യത്തെ മത അതോറിറ്റിയായ ദിയാനെറ്റ് പറഞ്ഞു. ആദ്യ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഹാഗിയ സോഫിയയിലെ ചിത്രങ്ങളും മറ്റും മൂടുശീലകളോ ലേസറുകളോ ഉപയോഗിച്ച് മറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related post