• June 23, 2021

ഡിവൈഎഫ് ഐയുടെ ‘ടിവി ചലഞ്ച്’ഏറ്റെടുത്ത് കേരളം.

 ഡിവൈഎഫ് ഐയുടെ ‘ടിവി ചലഞ്ച്’ഏറ്റെടുത്ത് കേരളം.

സംസ്ഥാനത്ത് ഓണ്‍ലൈന്‍, ടിവി പഠനം ആരംഭിച്ച സാഹചര്യത്തില്‍ വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്ത കുട്ടികള്‍ക്കായി ഡിവൈഎഫ് ഐയുടെ ‘ടിവിചലഞ്ച് ‘ക്യാമ്പയിന്‍.

ഒന്നിലധികം ടിവി സ്വന്തമായി ഉള്ളവര്‍ക്ക് ഒരു  ടിവി ഈ പദ്ധതിയിലേക്ക് നല്‍കാം. ഒപ്പം സന്നദ്ധരായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നുള്ള ടിവി സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കും. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ക്യാമ്പയിന് ലഭിച്ചത്. അതോടൊപ്പം റീസൈക്കിള്‍ കേരളയുടെ ഭാഗമായി പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന പഴയ ടിവി കളും നന്നാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു ആദ്യ മണിക്കൂറുകള്‍ക്കകം നിരവധി ഫോണ്‍ കോളുകളാണ് എത്തിയത്.

നടി മഞ്ജു വാരിയര്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ ടെലിവിഷന്‍ നല്‍കാന്‍ സന്നദ്ധരായി
കോള്‍ സെന്ററില്‍ വിളിച്ചു. എല്ലാ ജില്ലയിലും പദ്ധതി ആരംഭിച്ചു. ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരായവര്‍ക്കും ടിവി കൈമാറുന്നതിനും അടുത്തുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായോ കോള്‍ സെന്ററുമായോ ബന്ധപ്പെടാം 9895858666, 8590011044, 8590018240, 7011215574.

Related post