• October 23, 2021

ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തുതുടങ്ങി

 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തുതുടങ്ങി

കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തുതുടങ്ങി. 257 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ഐടി മന്ത്രാലയം ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരുന്നത്. ഇതില്‍ 127 അക്കൗണ്ടുകളും പൂട്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഐടി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് നടപടി.
#ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടുകളാണ് പൂട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ പാക്കിസ്ഥാന്‍ ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related post