• October 23, 2021

1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. ‘മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച 220 ട്വിറ്റര്‍ ഹാന്‍ഡിലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

1435 ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്. ഇതില്‍ 1398 ട്വിറ്റര്‍ ഹാന്‍ഡിലുകളും ഇപ്പോള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാന്‍ ബന്ധം കണ്ടെത്തിയ 1178 ഹാന്‍ഡിലും ട്വിറ്റര്‍ ബ്‌ളോക്ക് ചെയ്തു. ബാക്കിയുള്ള ഹാന്‍ഡിലും ഡൂപ്ലിക്കേറ്റ് ആയതിനാല്‍ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

Related post