• October 17, 2021

കൊവിഡ് 19: ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

 കൊവിഡ് 19: ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

മുംബൈ ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 89കാരനും 40കാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ധാരാവിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി.

രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ധാരാവി. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുണിക്കട ഉടമയായ ഇയാള്‍ ഭാര്യയ്ക്കും ആറു മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സ്ഥാപനം സീല്‍ ചെയ്തിരുന്നു.

ധാരാവിയെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പ്രദേശം മുഴുവന്‍ ക്വാറന്റീന്‍ ചെയ്യുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ടുപോയിരുന്നു. ധാരാവിയിലെ പൊതുശുചിമുറി കുറഞ്ഞത് നൂറിലധികം പേര്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Related post