• October 17, 2021

കോവിഡ് 19; അമേരിക്കയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു

 കോവിഡ് 19; അമേരിക്കയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു

കോവിഡ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശി ഏലിയാമ്മ ജോണ്‍ എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം ആറായി. കോവിഡ് ബാധയെ തുടര്‍ന്ന് ഐര്‍ലന്‍ഡിലും സൗദിയിലും മലയാളികള്‍ മരിച്ചിരുന്നു.

കോട്ടയം സ്വദേശിയായ ബീന ജോര്‍ജാണ് അയര്‍ലന്‍ഡില്‍ മരിച്ചത്. ഇവര്‍ ക്യാന്‍സര്‍ രോഗിയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഭര്‍ത്താവും മകളും ഐസൊലേഷനിലാണ്. മലപ്പുറം ചെമ്മാട് സ്വദേശിയായ സഫ്വാന്‍ ആണ് കോവിഡ് ബാധയെ തുടര്‍ന്ന് സൗദിയില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.

Related post