• October 17, 2021

മഹാരാഷ്ട്രയില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

 മഹാരാഷ്ട്രയില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മൂന്ന് ആശുപത്രികളിലായി രോഗം ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടൂതല്‍ കോവിഡ് മരണങ്ങള്‍ നടന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. ഇതുവരെ 72 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. മുംബൈ, ഇന്‍ഡോര്‍, പുണെ, നഗരങ്ങളിലാണ് മരണനിരക്ക് കൂടുതലുള്ളത്. ഇന്നലെ മാത്രം 79 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 946 ആയി ഉയര്‍ന്നു.

Related post