• October 23, 2021

ആശങ്കയോടെ ബ്രിട്ടന്‍; ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും കൊറോണ സ്ഥിരീകരിച്ചു.

 ആശങ്കയോടെ ബ്രിട്ടന്‍; ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും കൊറോണ സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രിട്ടനിലെ കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിയന്ത്രിച്ചുവന്നത് ബോറിസ് ജോണ്‍സണും ഹാന്‍കോക്കുമാണ്. ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ട്വിറ്ററിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. നേരിയ ലക്ഷണങ്ങള്‍ കണ്ടതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണമാണ് പരിശോധയ്ക്ക് വിധേയനായതെന്ന് ഹാന്‍കോക്ക് ട്വീറ്റ് ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ വീട്ടിലിരുന്ന് ജോലികള്‍ ചെയ്യുകയും ഐസൊലേഷനില്‍ കഴിയുകയുമാണെന്ന് ട്വീറ്റില്‍ പറയുന്നു.

Related post