• June 24, 2021

യു.എ.ഇ അറ്റാഷേയുടെ ഗൺമാൻ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 യു.എ.ഇ അറ്റാഷേയുടെ  ഗൺമാൻ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

യു എഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീടിന് സമീപത്ത് വച്ച് നാട്ടുകാരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് പങ്കില്ലെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയഘോഷ് മൂന്ന് വര്‍ഷമായി യു എ ഇ കോണ്‍സുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയുമായും സരിത്തുമായും ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

Related post