• October 23, 2021

യു.എ.ഇ താമസവിസക്കാര്‍ക്ക് പ്രവേശന വിലക്ക് ; ഇന്നുമുതല്‍ പ്രാബല്യത്തില്‍

 യു.എ.ഇ താമസവിസക്കാര്‍ക്ക് പ്രവേശന വിലക്ക് ; ഇന്നുമുതല്‍ പ്രാബല്യത്തില്‍

താമസവിസക്കാര്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12 മണി മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ് പടരുന്നതിന്റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും. സന്ദര്‍ശക വിസ, വാണിജ്യ വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് യു.എ.ഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാര്‍ക്ക് യു.എ.ഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. അവധിക്കായി നാട്ടിലെത്തിയ പ്രവാസികളാണ് വിലക്കു മൂലം ഏറെ വലയുന്നത്.

Related post