• October 26, 2021

യുഎഇ കോടതി വിധികൾ ഇനി ഇന്ത്യയിലും ബാധകം

 യുഎഇ കോടതി വിധികൾ ഇനി ഇന്ത്യയിലും ബാധകം

യുഎ ഇ കോടതി വിധികള്‍ ഇനി ഇന്ത്യയിലും ബാധകം . ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി . പണമിടപാട് ഉള്‍പ്പെടെയുള്ള സിവില്‍ കേസുകളിൽ പ്രതികളായ പ്രവാസികള്‍ നാട്ടിലേയ്ക്ക് രക്ഷപ്പെട്ടാലും യു എ ഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടിലും നടപ്പാകും.

അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതി , ഷാര്‍ജ,അജ്മാന്‍,ഉമല്‍ഖുവെയില്‍,ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍ ,അപ്പീല്‍ കോടതികള്‍ , അബുദാബി സിവില്‍ കോടതി , ദുബായ് കോടതികള്‍ , അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതികള്‍ , റാസല്‍ ഖൈമ കോടതി , ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍ കോടതികള്‍ എന്നിവ പുറപ്പെടുവിക്കുന്ന വിധികളാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത് .

ഇതോടെ യു എ ഇ യില്‍ നിന്ന് ബാങ്ക് ലോണ്‍ എടുത്തും ,മറ്റ് വ്യവഹാരങ്ങള്‍ നടത്തിയും ഇന്ത്യയിലേയ്ക്ക് മുങ്ങുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകും . ഇന്ത്യന്‍ സിവില്‍ പ്രൊസീഡിയര്‍ കോഡ് 44 എ വകുപ്പിലെ വിശദീകരണപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ യു എ ഇ കോടതികളെ പരസ്പര വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കിയത് .

സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെ കക്ഷികള്‍ നാട്ടിലെ കോടതികളില്‍ പുതിയ ഹര്‍ജി നല്‍കി വിചാരണ നടത്തണമായിരുന്നു. എന്നാല്‍, പുതിയ വിജ്ഞാപനത്തോടെ വിധി നേരിട്ട് തന്നെ നാട്ടില്‍ നടപ്പാക്കി കിട്ടാന്‍ കക്ഷികള്‍ക്ക് അവസരം ലഭിക്കും.

Related post