• June 18, 2021

യു.എ.ഇയിലെ ആരാധനാലയങ്ങൾ തുറന്നു

 യു.എ.ഇയിലെ ആരാധനാലയങ്ങൾ   തുറന്നു

 കോവിഡ് പ്രത്യേക സാഹചര്യത്തിൽ അടച്ചിട്ടിരുന്ന യു.എ.ഇയിലെ ആരാധനാലയങ്ങൾ ഇന്ന് മുതൽ വീണ്ടും തുറന്നു. എല്ലാ കോവിഡ് സുരക്ഷാനടപടികളും കർശനമായി നടപ്പാക്കികൊണ്ടാണ് ആരാധനാലയങ്ങൾ തുറക്കുന്നതെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീവ് വകുപ്പ് (ഐ.എ.സി.ഡി.) അറിയിച്ചു. അണുനശീകരണം ഉൾപ്പെടെ മുൻകരുതൽ നടപടികൾ ഇനിയും തുടരും. അതേസമയം വ്യവസായമേഖല, ലേബർ സിറ്റികൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിലെ പള്ളികൾ തുറക്കില്ലെന്ന് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റി വക്താവ് ഡോ.സെയ്ഫ് അൽ ദാഹെരി പറഞ്ഞു. 30 ശതമാനം പേർക്ക് മാത്രമാണ് പള്ളികളിലേക്ക് പ്രവേശനമുണ്ടാകൂ. ഇമാമുമാർ, ജീവനക്കാർ എന്നിവർക്ക് ആരോഗ്യവകുപ്പ് ഇതിനകം കോവിഡ് പരിശോധനകൾ നടത്തികഴിഞ്ഞു.

Related post