• November 30, 2021

യുഎഇയിലെ ആദ്യ സോളര്‍ കന്‍സന്‍ട്രേറ്റര്‍ മസ്ദര്‍ സിറ്റി ക്യാംപസില്‍

 യുഎഇയിലെ ആദ്യ സോളര്‍ കന്‍സന്‍ട്രേറ്റര്‍ മസ്ദര്‍ സിറ്റി ക്യാംപസില്‍

യുഎഇയിലെ ആദ്യ സോളര്‍ കന്‍സന്‍ട്രേറ്റര്‍ അബുദാബിയിലെ മസ്ദര്‍ സിറ്റി ക്യാംപസില്‍ സ്ഥാപിച്ചു. വന്‍തോതില്‍ സൗരോര്‍ജം ശേഖരിച്ച് വൈദ്യൂതിയാക്കി മാറ്റാന്‍ ശേഷിയുള്ളതാണിത്. ഇതുമൂലം കുറഞ്ഞ പ്രദേശത്തുനിന്ന് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കു കീഴിലുള്ള മസ്ദാര്‍ സിറ്റിയും വഹജ് സോളറും ചേര്‍ന്നാണ് മേഖലയിലെ ആദ്യ കന്‍സന്‍ട്രേറ്റര്‍ സംവിധാനം സ്ഥാപിച്ചത്. വിവിധ മേഖലകളില്‍ സംഭരിക്കുന്ന സൗരോര്‍ജം ശേഖരിച്ച് കേന്ദ്രീകൃതമായി സംസ്‌കരിച്ച് വൈദ്യൂതിയാക്കി വിതരണം ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. കുറഞ്ഞ സംവിധാനം ഉപയോഗിച്ച് കൂടുതല്‍ ഊര്‍ജം സംഭരിക്കാനാകുമെന്നതാണു ഇതിന്റെ നേട്ടമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു

Related post