• September 28, 2021

ചൊവ്വാ ദൗത്യത്തിന് തുടക്കംകുറിച്ച് യു.എ.ഇ

 ചൊവ്വാ ദൗത്യത്തിന് തുടക്കംകുറിച്ച് യു.എ.ഇ

അറബ് ലോകത്തെ ആദ്യത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യത്തിന് തുടക്കം കുറിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ബഹിരാകാശ പേടകം ചൊവ്വയിലേക്ക് ഏഴ് മാസത്തെ യാത്ര തിരിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകം തെക്കന്‍ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 6:58 നാണ് വിക്ഷേപിച്ചത്.

അറബിയില്‍ ‘അല്‍-അമല്‍’ എന്നറിയപ്പെടുന്ന പേടകത്തിന്റെ വിക്ഷേപണം മോശം കാലാവസ്ഥ കാരണം രണ്ടുതവണ വൈകിയെങ്കിലും ഇത്തവണ ലിഫ്‌റ്റോഫ് വിജയകരവുകയായിരുന്നു എന്നാണ് കേന്ദ്രങ്ങള്‍ പറയുന്നത്.

Related post