• October 22, 2021

രാത്രി പുറത്തിറങ്ങാന്‍ ഏര്‍പെടുത്തിയിരുന്ന പ്രത്യേക പെര്‍മിറ്റും റദ്ദാക്കി യു.എ.ഇ

 രാത്രി പുറത്തിറങ്ങാന്‍ ഏര്‍പെടുത്തിയിരുന്ന പ്രത്യേക പെര്‍മിറ്റും റദ്ദാക്കി  യു.എ.ഇ

അണുനശീകരണ പ്രവര്‍ത്തനം നടക്കുന്ന ദിവസങ്ങളില്‍ രാത്രി പുറത്തിറങ്ങാന്‍ ഏര്‍പെടുത്തിയിരുന്ന പ്രത്യേക പെര്‍മിറ്റും യു.എ.ഇ റദ്ദാക്കി. ഇതോടെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല. ഈ മാസം അഞ്ച് വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുന്നത്.

ഭക്ഷണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കും അതീവ പ്രാധാന്യമുള്ള ജോലികള്‍ക്കുമായി പുറത്തിറങ്ങാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. www.move.gov.ae എന്ന സൈറ്റ് മുഖേന അനുമതി തേടിയ ശേഷം പുറത്തിറങ്ങാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ റദ്ധാക്കിയിരിക്കുന്നത്. ഈ സമയം അനുവാദമില്ലാതെ പുറത്തുപോകുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തും.

Related post