• May 15, 2021

പ്രതിഷേധത്തിനിടെ ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

 പ്രതിഷേധത്തിനിടെ ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ സൈദാപേട്ടില്‍ വെച്ച് നടന്ന പ്രതിഷേധത്തില്‍ റോഡ് ഉപരോധിച്ചതിന് ഡി എം കെ യുവജന വിഭാഗം നേതാവും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിനെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റു ചെയ്തു.
ബില്ലിനെതിര അതിശക്തമായി പ്രതികരിക്കുമെന്നും ബില്‍ ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കും എതിരാണെന്നും പിന്‍വലിക്കുമെന്നത് വരെ പ്രതിഷേധിക്കുമെന്നും ഉദയനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെങ്ങും അരങ്ങേറുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര സമുദായങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ ബില്‍

Related post