• October 21, 2021

കോവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 കോവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോവിഡ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ രോഗം മാറാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഭരണചുമതല പ്രധാനമന്ത്രിക്ക് തന്നെയാണെങ്കിലും തിങ്കളാഴ്ചത്തെ കോവിഡ് അവലോകന യോഗം വിദേശ കാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാവും നടക്കുക. കോവിഡ് സ്ഥിരീകരിച്ച് 10 ദിവസങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കാണിക്കുകയും രോഗം ഭേദമാവാതിരിക്കുകയും ചെയ്യുന്നതിനാലാണ് മുന്‍കരുതല്‍ നടപടിയെന്നോണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയെ വീണ്ടും ടെസ്റ്റിന് വിധേയമാക്കും.

Related post