• June 15, 2021

കോവിഡ് വാക്‌സിന്‍; റഷ്യ വിവരങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്ന ആരോപണവുമായി രാജ്യങ്ങൾ

 കോവിഡ് വാക്‌സിന്‍; റഷ്യ വിവരങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്ന ആരോപണവുമായി രാജ്യങ്ങൾ

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിലേര്‍പ്പെട്ട ഗവേഷകരില്‍ നിന്ന് റഷ്യ വിവരങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്ന ആരോപണവുമായി യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍. കോസി ബിയര്‍ എന്നറിയപ്പെടുന്ന എപിടി29 എന്ന ഹാക്കിങ് ഗ്രൂപ്പാണ് വിവരങ്ങള്‍ കവരുന്നത്. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കായി പ്രവര്‍ത്തിക്കുന്ന സംഘമാണിതെന്നും ഇവർ ആരോപിച്ചു. 

കൊറോണ വാക്‌സിന്‍ വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുനേരെയാണ് എപിടി29 ന്റെ സൈബര്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഭൗതിക സ്വത്തവകാശം (intellectual property) മോഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കാനഡ-യുഎസ് അധികൃതരെ ഏകോപിപ്പിച്ച് ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ കേന്ദ്രമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഇറക്കിയത്. ഏതെങ്കിലും വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തയില്ലെങ്കിലും വ്യക്തികളുടെ വിവരങ്ങള്‍ അപഹരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സൈബര്‍ സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.

Related post