• May 15, 2021

180 യാത്രക്കാരുമായി പറന്ന യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു

 180 യാത്രക്കാരുമായി പറന്ന യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു

യുക്രൈന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണു. 180 യാത്രക്കാരുമായി ടെഹ്‌റാനില്‍ നിന്നും പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്.
യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്. ടെഹ്‌റാനിലെ ഇമാം ഖുമേനി എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

സംഭവം അന്വേഷിക്കാന്‍ ദേശീയ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നുള്ള അന്വേഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വിമാനത്തിലുള്ള യാത്രക്കാരെക്കുറിച്ചോ , ജീവനക്കാരെക്കുറിച്ചോ കൂടുതല്‍ വിവരം പുറത്തു വന്നിട്ടില്ല.

Related post