• December 3, 2021

ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവെപ്പ്,

 ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവെപ്പ്,

ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വീണ്ടും വെടിവെപ്പ്. ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ വെടിവെപ്പാണിത്.സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് സര്‍വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപത്തായി വെടിയുതിർത്തതായി ജാമിയ കോർഡിനേഷൻ കമ്മിറ്റി (ജെസിസി) അറിയിച്ചു. വെടിവെപ്പില്‍ ആളപായമില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്ക് നേരെ നാല് ദിവസത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ വെടിവെപ്പാണിത്. സംഭവത്തെ തുടർന്ന് സൌത്ത് ഈസ്റ്റ് ഡി.സി.പി ചിന്മയ് ബിസ്വാളിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. പകരം കുമാർ ഗ്യനേഷ് ചുമതലയേല്‍ക്കും. സംഭവം ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 11.50 ഓടെയാണ് ചുവന്ന സ്കൂട്ടറിലെത്തിയ രണ്ടംഗ അക്രമി സംഘം ജാമിയയിലെ അഞ്ചാം നമ്പർ ഗേറ്റിന് സമീപത്ത് വെടിവെപ്പ് നടത്തിയത്. വെടിയുതിർത്തതിന് ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ക്യാമ്പസിന് മുന്നിലെ വെടിവെപ്പിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രാത്രിതന്നെ രംഗത്തെത്തി. പ്രതിഷേധിച്ച വിദ്യാർത്ഥികൾ അക്രമികളെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച് ജാമിയ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

Related post