• May 15, 2021

24 ആഴ്ചവരെ ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന ബില്ലിന് കേന്ദ്ര സർക്കാർ അനുമതി

 24 ആഴ്ചവരെ ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന ബില്ലിന് കേന്ദ്ര സർക്കാർ അനുമതി

24 ആഴ്ചവരെ ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതി ബില്ലിന് (2020) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 1971 ലെ എംടിപി നിയമം മന്ത്രിസഭ ഭേദഗതി ചെയ്തു. ഈ നിയമ പ്രകാരം 20 ആഴ്ചവരെയായിരുന്നു ഗർഭഛിദ്രം അനുവദിച്ചിരുന്നത് .ഭേദഗതി പ്രകാരം 24 ആഴ്ചവരെ ഗർഭഛിദ്രത്തിന് അനുമതി ലഭിക്കും.

പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കുക. അവിവാഹിതരായ സ്ത്രീകൾക്ക് അനാവശ്യ ഗർഭധാരണം സുരക്ഷിതമായും, നിയമപരമായും അവസാനിപ്പിക്കുന്നതിന് ഇത് എളുപ്പമാക്കും. നിലവിൽ, “ഗർഭനിരോധന പരാജയം”, “ആസൂത്രിതമല്ലാത്ത ഗർഭധാരണം” എന്നിവ “വിവാഹിതരായ” സ്ത്രീകളുടെ കാര്യത്തിൽ മാത്രം ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ കാരണങ്ങളായി നിയമം അംഗീകരിക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്തവർക്ക് ഗർഭ ഛിദ്രത്തിന് മാതാപിതാക്കളിൽ നിന്ന് രേഖാമൂലമുള്ള സമ്മതം ആവശ്യമാണെന്നും അവിവാഹിതരായ സ്ത്രീകൾക്ക് ഗർഭനിരോധന പരാജയം ഗർഭച്ഛിദ്രത്തിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്നും നിയമം പറയുന്നു.

ബില്ലിന് ക്യാബിനറ്റിന്‍റെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് വ്യക്തമാക്കിയിരിക്കുന്നത്. ബലാത്സംഗ ഇരകളെയും പ്രായപൂർത്തിയാകാത്തവരെയും സഹായിക്കുന്നതാണ് സർക്കാരിന്‍റെ ഈ നീക്കമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

Related post