• October 26, 2021

കൊടും തണുപ്പിലും പോളിങ്ങ് ബൂത്തിലെത്തി ബ്രിട്ടന്‍

 കൊടും തണുപ്പിലും പോളിങ്ങ് ബൂത്തിലെത്തി ബ്രിട്ടന്‍

ബ്രെക്‌സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന പൊതുതിരഞ്ഞെടുപ്പിലാണ് ബ്രിട്ടന്‍ വിധിയെഴുതിയത്.
രാത്രി 10 (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.30) വരെയായിരുന്നു വോട്ടെടുപ്പു സമയം. വോട്ടെടുപ്പു കഴിഞ്ഞ ഉടന്‍ എണ്ണിത്തുടങ്ങി. 4 വര്‍ഷത്തിനിടയിലെ മൂന്നാം പൊതുതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിയിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഡിസംബറിലെ തണുപ്പില്‍ ഇവിടെ വോട്ടെടുപ്പു നടക്കുന്നത്. ജനപ്രതിനിധി സഭയിലെ 650 സീറ്റുകളിലേക്കായി 3,322 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. ബ്രെക്‌സിറ്റ് കരാറിന് നിശ്ചിത സമയപരിധിയായ കഴിഞ്ഞ ഒക്ടോബര്‍ 31നുള്ളില്‍ പാര്‍ലമെന്റിന്റെ അനുമതി നേടാന്‍ കഴിയാതെ വന്നതുകൊണ്ട് പ്രധാനമന്ത്രി ജോണ്‍സന്‍ ഇടക്കാല തിരഞ്ഞെടുപ്പിനു നിര്‍ബന്ധിതനാവുകയായിരുന്നു


രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തുവരെ തുടര്‍ന്നു. സ്‌കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിങ് ബൂത്തുകള്‍. പലപ്പോഴും മൈനസിലും താഴുന്ന താപനിലയാണ് രാജ്യത്തിന്റെ പല സ്ഥലങ്ങളിലും. ഇതോടൊപ്പം ഇന്ന് ചിലസ്ഥലങ്ങളില്‍ കനത്ത മഴയുമുണ്ട്. ഇത് പൊളിങ്ങ് ശതമാനത്തെ ബാധിച്ചേക്കാം.

ഇരുപതു ശതമാനത്തോളം പേര്‍ നേരത്തെ തന്നെ പോസ്റ്റിലൂടെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. നാല് കോടി അമ്പത്തെട്ട് ലക്ഷം വോട്ടര്‍മാരാണ് ബ്രിട്ടനില്‍ ആകെയുള്ളത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും മറ്റ് പ്രാദേശിക കക്ഷി നേതാക്കളും രാവിലെ തന്നെ വോട്ടു ചെയ്തശേഷം വിവിധ പോളിംങ് ബൂത്തുകളില്‍ സന്ദര്‍ശനത്തിലാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ വളര്‍ത്തുനായയെയും കൂട്ടിയാണ് വോട്ടുചെയ്യാനെത്തിയത്

1923നുശേഷം ആദ്യമായാണ് ബ്രിട്ടന്‍ ഡിസംബറില്‍ വോട്ടുചെയ്യുന്നത്. 650 അംഗ പാര്‍ലമെന്റിലേക്ക് 3,322 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 18 വയസ് പൂര്‍ത്തിയായ ബ്രിട്ടീഷ് പൗരന്മാര്‍ക്കും ബ്രിട്ടണില്‍ സ്ഥിരതാമസമാക്കിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ബ്രിട്ടണിലുള്ള ഐറീഷ് പൗരന്മാര്‍ക്കുമാണ് വോട്ടവകാശം.

500പൗണ്ടാണ് ഇവിടെ മത്സരിക്കാന്‍ കെട്ടിവയ്‌ക്കേണ്ട തുക. ആകെ പോള്‍ ചെയ്ത വോട്ടിന്റെ അഞ്ചുശതമാനം ലഭിക്കാത്തവര്‍ക്കു കെട്ടിവച്ച തുക നഷ്ടമാകും. അഞ്ചാഴ്ച നീണ്ട പ്രചാരണത്തില്‍ മുഖ്യ ദേശീയ പാര്‍ട്ടികളായ ലേബറും ടോറികളും ഇഞ്ചോടിഞ്ച് മത്സരമാണു കാഴ്ചവച്ചത്. തുടക്കത്തില്‍ സര്‍വേ ഫലങ്ങളില്‍ ഏറെ പിന്നിലായിരുന്ന ലേബര്‍ പാര്‍ട്ടി ഓരോ ദിവസവും മുന്നേറി. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സര്‍വേയില്‍ ടോറികള്‍ക്ക് ഒപ്പമെത്തുന്ന കൗതുകകരമായ കാഴ്ചയാണ് ബ്രിട്ടീഷ് ജനത കണ്ടത്.


തുടക്കത്തില്‍ ഏഴുപത് സീറ്റുകള്‍ വരെ ടോറികള്‍ക്ക് ഭൂരിപക്ഷം പ്രവചിച്ച സര്‍വേ തന്നെ ഇന്നലെ തൂക്കു പാര്‍ലമെന്റ് പ്രവചിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി

Related post