• May 15, 2021

ബ്രിട്ടന്‍ ആര്‍ക്കൊപ്പം

 ബ്രിട്ടന്‍ ആര്‍ക്കൊപ്പം

ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് അനുകൂലം. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് നിരവധി സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. ബോറിസ് ജോണ്‍സണ്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ടോറികള്‍ക്ക് വന്‍ ഭൂരിപക്ഷമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ലേബര്‍ പാര്‍ട്ടിക്ക്

ലേബര്‍ പാര്‍ട്ടിക്ക് പല സിറ്റിങ് സീറ്റുകളും നഷ്ടമായി. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ലേബറിന്റെ പല ശക്തി കേന്ദ്രങ്ങളിലും കണ്‍സര്‍വേറ്റീവ് എംപിമാര്‍ എത്തുന്നത്. ചിലയിടങ്ങളില്‍ മണ്ഡല രൂപീകരണത്തിനു ശേഷം ആദ്യമായും. 357 സീറ്റുകള്‍ കണ്‍സര്‍വേറ്റീവുകള്‍ക്കു ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലസൂചന. 2017 തിരഞ്ഞെടുപ്പിനേക്കാള്‍ 39 എണ്ണം അധികം.

86 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ടോറികള്‍ അധികാരം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബി.ബി.സി, ഐ.ടി.വി, സ്‌കൈ ന്യൂസ് എന്നിവയ്ക്കായി നടത്തിയ എക്‌സിറ്റ് പോളില്‍ മുഖ്യ പ്രതിപക്ഷമായ ലേബറിന് പ്രവചിക്കുന്നത് 191 സീറ്റുകള്‍ മാത്രം.

650 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. ബ്രെക്‌സിറ്റ് സൃഷ്ടിച്ച അനിശ്ചിതത്വം മൂലം നാലു വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. ബ്രെക്‌സിറ്റ് നടപ്പാക്കും എന്നതായിരുന്നു ബോറിസ് ജോണ്‍സന്റെ മുഖ്യവാഗ്ദാനം. മറ്റൊരു ജനഹിതപരിശോധനയാണ് ലേബര്‍ പാര്‍ട്ടി പറഞ്ഞിരുന്നത്.

ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഡിസംബറിലെ തണുപ്പില്‍ ഇവിടെ വോട്ടെടുപ്പു നടക്കുന്നത്. ജനപ്രതിനിധി സഭയിലെ 650 സീറ്റുകളിലേക്കായി 3,322 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. ബ്രെക്‌സിറ്റ് കരാറിന് നിശ്ചിത സമയപരിധിയായ കഴിഞ്ഞ ഒക്ടോബര്‍ 31നുള്ളില്‍ പാര്‍ലമെന്റിന്റെ അനുമതി നേടാന്‍ കഴിയാതെ വന്നതുകൊണ്ട് പ്രധാനമന്ത്രി ജോണ്‍സന്‍ ഇടക്കാല തിരഞ്ഞെടുപ്പിനു നിര്‍ബന്ധിതനാവുകയായിരുന്നു. രാത്രി 10 (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.30) വരെയാണ് വോട്ടെടുപ്പു സമയം. വോട്ടെടുപ്പു കഴിഞ്ഞാലുടന്‍ എണ്ണിത്തുടങ്ങും. അഭിപ്രായ സര്‍വേകള്‍ ജോണ്‍സനാണ് കൂടുതല്‍ സാധ്യത നല്‍കുന്നത്. ഭൂരിപക്ഷത്തിനാവശ്യമായ 326 അംഗങ്ങളുടെ പിന്തുണ നേടാനായില്ലെങ്കില്‍ ചെറുപാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമാവും.

Related post