• May 13, 2021

അജ്ഞാത വൈറസിന്റെ ആശങ്കയിൽ ചെെന

 അജ്ഞാത വൈറസിന്റെ ആശങ്കയിൽ ചെെന

 അജ്ഞാത വെെറസ് ചെെനയിൽ പിടിമുറുക്കിയിട്ട് മാസങ്ങളായി . വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരൻ  മരിച്ചു. നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാൻ നഗരത്തിൽ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാർക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേർ ആശുപത്രി വിട്ടതായും വൂഹാൻ ഹെൽത്ത് കമ്മീഷൻ അധികൃതർ അറിയിച്ചു. 419 മെഡിക്കല്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 700 ഓളം പേരെ രോഗികളുമായി സമ്പര്‍ ക്കത്തിൽ ഏര്‍പ്പെട്ടിരുന്നെങ്കിലും അധിക കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

Related post