• October 28, 2021

ഇളയരാജ മെലഡി മാജിക് സൈക്കോയിലും ആവര്‍ത്തിക്കുന്നു

 ഇളയരാജ മെലഡി മാജിക് സൈക്കോയിലും ആവര്‍ത്തിക്കുന്നു

ഇന്ത്യ കണ്ട ഏറ്റവും വലിയ വയലന്‍സ് ചിത്രമെന്ന പേരിലാണ് മിഷ്‌കിന്‍ സംവിധാനം ചെയ്ത സൈക്കോ റിലീസ് ചെയ്തത്. ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കുമ്പോഴും ഇപ്പോള്‍ തരംഗമാകുന്നത് ഇളയരാജ സംഗീതം നല്‍കിയ ഉന്നൈ നെനച്ച് എന്ന മെലഡി ഗാനമാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇളയരാജ സംഗീതസംവിധാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമാണ് സൈക്കോ.

പ്രണയവും വിരഹവും ഒരുപോലെ സമന്വയിക്കുന്ന ഗാനം പാടിയിരിക്കുന്നത് സിദ് ശ്രീറാമാണ്. ഇതാദ്യമായാണ് സിദ് ശ്രീറാം ഇളയരാജയ്ക്ക് വേണ്ടി പാടുന്നത്. സിദ് ഇതുവരെ പാടിയതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പാറ്റേണിലുള്ള പാട്ടാണിത്. ഇളയരാജയുടെ പഴയകാല മെലഡികളെ അനുസ്മരിപ്പിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കബിലനാണ്. ഉദയനിധി സ്റ്റാലിനും അദിതി റാവു ഹൈദാരിയുമാണ് ഗാനരംഗത്തെത്തുന്നത്.

Related post