• August 3, 2021

ഉന്നാവ് കേസ് : വാദം കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

 ഉന്നാവ് കേസ് : വാദം കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികളുള്‍പ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ച സംഭവത്തില്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവതിയുടെ മരണത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യും- യോഗി ആദിത്യനാഥ് പറഞ്ഞു.

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23 കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി 11.40 ഓടെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ചാണ് യുവതി മരിച്ചത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്‌പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related post