• May 15, 2021

സെന്‍ഗര്‍ പ്രതിയായ ഉന്നാവ് പീഡനക്കേസില്‍ വിധി ഇന്ന്

 സെന്‍ഗര്‍ പ്രതിയായ ഉന്നാവ് പീഡനക്കേസില്‍ വിധി ഇന്ന്

മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പ്രതിയായ ഉന്നാവ് പീഡനക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. 2017ല്‍ എംഎല്‍എയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുല്‍ദീപ് സെംഗാര്‍ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോകല്‍ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍, (376) ബലാത്സംഗം, പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംഎല്‍എയ്ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതും കുറ്റപത്രം നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 10-നാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. ഉത്തര്‍പ്രദേശില്‍ നടന്ന് വന്നിരുന്ന കേസിന്റെ വിചാരണ ഇരയായ യുവതി ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ ശേഷം സുപ്രീംകോടതി ഇടപെട്ട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. ഈ അപകടത്തിന് പിന്നില്‍ യുവതിയെ തുടര്‍ച്ചയായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന കുല്‍ദീപ് സെംഗാറിന്റെ അനുജനും അനുയായികളുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സെംഗാറിനെ അടക്കം പ്രതി ചേര്‍ത്ത ഈ വാഹനാപകടക്കേസിന്റെ വിചാരണ മറ്റൊരു കോടതിയില്‍ പുരോഗമിക്കുകയാണ്.

2018 ഏപ്രില്‍ 3-ന് യുവതിയുടെ അച്ഛനെ പൊലീസ് അനധികൃതമായി ആയുധം കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 9-ന് ഇവരുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.
2019 ജൂലൈ 28നാണ് യുവതി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് 2 ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് യുവതി കത്തെഴുതിയിരുന്നു.തുടര്‍ന്നാണ് മാനഭംഗക്കേസുകളടക്കമുള്ള അഞ്ച് കേസുകള്‍ ഡല്‍ഹി കോടതിയില്ക്ക് മാറ്റിയത്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിക്ക് സിആര്‍പിഎഫ് സുരക്ഷ നല്‍കിയിട്ടുണ്ട്.

Related post