• May 13, 2021

സുപ്രീം കോടതി ഇടപ്പെട്ടില്ലെങ്കില്‍ പൗരത്വ ഭേദഗതി നിയമം അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

 സുപ്രീം കോടതി ഇടപ്പെട്ടില്ലെങ്കില്‍ പൗരത്വ ഭേദഗതി നിയമം അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്ന്  സല്‍മാന്‍ ഖുര്‍ഷിദ്

പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായ വിത്യാസമുണ്ടെങ്കിലും സൂപ്രീം കോടതി ഇടപ്പെടാത്തിടത്തോളം പൗരത്വ ഭേദഗതി നിയമം അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്ന് മുതിരന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.
നിയമം അനുസരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഇടപെട്ടില്ലെങ്കില്‍ നിയമം നിലനില്‍ക്കും. അങ്ങനെ നിലനില്‍ക്കുന്ന കേന്ദ്രനിയമത്തെ അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. നിയമം അനുസരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകും- സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അതുവരെ പറഞ്ഞതും ചെയ്തതും ചെയ്യാതിരുന്നതുമായ കാര്യങ്ങളെല്ലാം താത്കാലികമായിരിക്കും- സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു പൗരത്വ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ജനുവരി 22 നാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.

Related post