• July 31, 2021

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിന് ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

 പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിന്  ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചുവെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് 153 എ വകുപ്പുപ്രകാരമാണ് അറസ്റ്റ് . മുംബൈയിലെത്തിയാണ് ഉത്തര്‍ പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 12നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ പ്രസംഗിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വ്യാഴാഴ്ച മുംബൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കഫീല്‍ ഖാന്‍.

ത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ആ സംഭവത്തിന് ശേഷം സ്വന്തം നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത് ഡോക്ടര്‍ കഫീല്‍ ഖാന്‍ ആയിരുന്നു. എന്നാല്‍ യോഗി സര്‍ക്കാര്‍ ഇദ്ദേഹത്തെ സസ്പെന്‍ഷന്‍ ചെയ്യുകയും ഇദ്ദേഹത്തിനെതിരെ കേസുടുത്ത് 9 മാസം ജയിലിലടയ്ക്കുകയാണ് ഉണ്ടായത്.

Related post