• July 28, 2021

പൊട്ടിച്ചിരിക്കാന്‍ തയ്യാറായിക്കോളൂ ഉറിയടി ട്രെയിലര്‍ എത്തി

 പൊട്ടിച്ചിരിക്കാന്‍ തയ്യാറായിക്കോളൂ ഉറിയടി ട്രെയിലര്‍ എത്തി

പ്രേക്ഷകരെ വീണ്ടും പൊട്ടിച്ചിരിപ്പിക്കുവാന്‍ എത്തുകയാണ് അടി കപ്യാരെ കൂട്ടമണി ടീം. കോമഡി ഹിറ്റ് ചിത്രമായ ‘അടി കപ്യാരെ കൂട്ടമണി’ക്ക് ശേഷം വീണ്ടും ചിരിപ്പിക്കാനെത്തുകയാണ് ഉറിയടി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എ.ജെ. വര്‍ഗീസ്.

ചിത്രത്തിനറെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.


ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, മാനസ രാധാകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലുള്ള ഒരു പോലീസ് ക്വാര്‍ട്ടേഴ്സും അവിടുത്തെ താമസക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡി-ഡ്രാമ ജോണറില്‍പ്പെട്ട ‘ഉറിയടി’ ജനുവരി 17-ന് തിയറ്ററുകളിലെത്തുന്നു.

Related post