• June 20, 2021

യുഎസിൽ 17 വർഷത്തിനു ശേഷം ആദ്യമായി ഫെഡറൽ നിയമപ്രകാരം വധശിക്ഷ

 യുഎസിൽ 17 വർഷത്തിനു ശേഷം ആദ്യമായി ഫെഡറൽ നിയമപ്രകാരം വധശിക്ഷ

യുഎസിൽ 17 വർഷത്തിനു ശേഷം ആദ്യമായി ഫെഡറൽ നിയമപ്രകാരം വധശിക്ഷ നടപ്പാക്കി. 1990ൽ അർകൻസയിൽ ഒരു കുടുംബത്തെ കൊലപ്പെടുത്തിയ ഡാനിയേൽ ലൂയിസ് ലീ (47) എന്നയാളെയാണ് വിഷം കുത്തിവച്ചു വധിച്ചത്. വെള്ളക്കാരുടെ മാത്രം രാജ്യം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം.

ഇൻഡ്യാനയിലെ ടെറ ഹോട്ടിലെ ഫെഡറൽ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. പല യുഎസ് സംസ്ഥാനങ്ങളിലും അവിടങ്ങളിലെ നിയമപ്രകാരം വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഫെഡറൽ ഭരണകൂടം ഒരാളെ പരമാവധി ശിക്ഷയ്ക്ക് അവസാനം വിധേയനാക്കിയത് 2003ലാണ്.

സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് ലീയുടെ വധശിക്ഷ നടപ്പാക്കിയത്. 4 ജഡ്ജിമാർ നീക്കത്തെ എതിർത്തെങ്കിലും 5 പേർ ശിക്ഷ നടപ്പാക്കൽ അംഗീകരിക്കുകയായിരുന്നു.

Related post