• October 16, 2021

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ന​ൽ​കി​വ​രു​ന്ന ധനസ​ഹാ​യം അ​മേ​രി​ക്ക നി​ർ​ത്തി

 ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ന​ൽ​കി​വ​രു​ന്ന ധനസ​ഹാ​യം അ​മേ​രി​ക്ക നി​ർ​ത്തി

ലോക രാജ്യങ്ങള്‍ കൊവിഡിനെ നേരിടാന്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടന ,അടിസ്ഥാന കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ,ചൈനയുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് ആരോപിക്കുന്നു.വെറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരു്ന്നു അദ്ദേഹം .

കൊ​റോ​ണയു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച ലോകാരോ​ഗ്യ സംഘടന, വൈ​റ​സ് വ്യാ​പ​ന​ത്തി​നു മു​മ്പ് ല​ഭി​ച്ച പ​ല വി​വ​ര​ങ്ങ​ളും മ​റ​ച്ചു​വ​ച്ച് ചൈ​ന​യി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി​.

അ​മേ​രി​ക്ക സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്തു​ന്ന​ത് ലോകാരോ​ഗ്യ സം​ഘ​ട​ന​യ്ക്ക് തി​രി​ച്ച​ടി​യാ​ണ്. അ​മേ​രി​ക്ക​യാ​ണ് സം​ഘ​ട​ന​യ്ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​നം. സം​ഘ​ട​ന​യു​ടെ ആ​കെ ബ​ജ​റ്റി​ന്‍റെ 15 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യു​ടെ സം​ഭാ​വ​ന​യാ​ണ്. ലോകാരോ​ഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ട്രംപ് നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നു.

ധനസഹായം തടയാനുള്ള സമയമല്ല ഇതെന്ന് യുഎൻ പ്രതികരിച്ചു. രാജ്യാന്തരസമൂഹം ഒന്നിച്ചുനില്‍ക്കണം. പ്രത്യാഘാതങ്ങള്‍ തടയണമെന്നും സെക്രട്ടറി ജനറൽ ഗുട്ടെറസ് പറഞ്ഞു

Related post