• October 23, 2021

കൊവിഡ് പ്രതിസന്ധി; അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു

 കൊവിഡ് പ്രതിസന്ധി;  അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു

നാലു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കില്‍ അമേരിക്ക.
അറുപത്തിയാറ് ലക്ഷത്തി നാല്‍പത്തിയെണ്ണായിരും പേരാണ് ഈ ആഴ്ച തൊഴിലില്ലായമ വേതനത്തിന് അപേക്ഷിച്ചത്. കോവിഡ് ബാധ തടയാന്‍ യാത്രാവിലക്കുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതാണ് അമേരിക്കയില്‍ തൊഴിലില്ലായ്മ അതിവേഗം വര്‍ധിക്കാന്‍ കാരണം. അവശ്യസാധനങ്ങളൊഴികെയുള്ളവയുടെ വില്‍പന ഗണ്യമായി കുറഞ്ഞതോടെ ഫാക്റ്ററികളും വ്യവസായ ശാലകളും വ്യപകമായി അടച്ചു. റെസ്റ്റൊറന്റുകളും തീയറ്ററുകളും അടച്ചതോടെ താല്‍ക്കാലിക ജീവനക്കാര്‍ തൊഴില്‍ രഹിതരായി. ഏപ്രില്‍ അവസാനത്തോടെ രാജ്യത്ത് രണ്ടുകോടി തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. 2009 ലെ സാമ്പത്തിക മാന്ദ്യകാലത്തുണ്ടായ തൊഴില്‍ നഷ്ടത്തിന്റെ ഇരട്ടിയോളം വരും ഇത്. ഏപ്രില്‍ മാസം തൊഴിലില്ലായ്മ 15 ശതമാനം വര്‍ധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ആഴ്ചയില്‍ മുപ്പത്തി മൂന്ന് ലക്ഷം പേര്‍ ആനുകൂല്യത്തിന് അപേക്ഷിച്ചപ്പോള്‍ ഈ ആഴ്ചയത് 66 ലക്ഷം കടന്നു. കലിഫോര്‍ണിയയില്‍ നിന്ന് മാത്രം ഒന്‍പത് ലക്ഷത്തോളം അപേക്ഷകരുണ്ട്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിവസംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് അമേരിക്ക പോയേക്കാം. അതോടെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരും.

Related post