• June 18, 2021

ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ്

 ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ്

മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇന്ത്യയിലെ പ്രശ്‌നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ്. ‘2019ലെ രാജ്യാന്തര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട്’ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് യുഎസിന്റെ രാജ്യാന്തര മത സ്വാതന്ത്ര്യ വിഭാഗം അംബാസഡറായ സാമുല്‍ ബ്രൗണ്‍ബാക്കിന്റെ പരാമര്‍ശം. യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ലോകമെങ്ങുനിന്നുള്ള മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യ നേരത്തേ തന്നെ ഈ റിപ്പോര്‍ട്ടിനെ തള്ളിയിരുന്നു. സ്വന്തം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് വിദേശരാജ്യത്തിന് നിലപാടെടുക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്ന വിശദീകരണമാണ് ഇന്ത്യ നല്‍കിയത്.

Related post