• July 28, 2021

ഒരു രാജാവോ രാജ്ഞിയോ വരുന്നു; ജൂനിയര്‍ ഉടനെയെത്തുമെന്ന് ബോള്‍ട്ട്

 ഒരു രാജാവോ രാജ്ഞിയോ വരുന്നു; ജൂനിയര്‍ ഉടനെയെത്തുമെന്ന് ബോള്‍ട്ട്

അച്ഛനാകാന്‍ ഒരുങ്ങി വേഗതയുടെ രാജാവ്. ലോകത്തിലെ വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ടാണ് അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പങ്കുവെച്ചത്. ജീവിതപങ്കാളിയായ കാസി ബെന്നെറ്റ് ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ ബോള്‍ട്ട് ആരാധകരെ അറിയിച്ചു.

ഒപ്പം കാസിയുടെ മനോഹര ചിത്രവും ബോള്‍ട്ട് പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം ബോള്‍ട്ടിന്റെ ഒരു കുറിപ്പുമുണ്ട്. ‘രാജാവോ രാജ്ഞിയോ വരാനിരിക്കുന്നു’ എന്നാണ് ആ കുറിപ്പില്‍ സ്പ്രിന്റ് ഇതിഹാസം പറയുന്നത്.

33-കാരനായ ഉസൈന്‍ ബോള്‍ട്ടും 30-കാരിയായ കാസിയും 2014 മുതല്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ 2016-ലാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമായത്.

ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസമായ ഉസൈന്‍ ബോള്‍ട്ട് 100, 200 മീറ്ററുകളില്‍ ലോക റെക്കോഡോടെ ഒളിമ്പിക് സ്വര്‍ണം നേടിയ താരമാണ്. ഗ്ലാമറസ് മോഡലാണ് കാസി. ഇന്‍സ്റ്റഗ്രാമില്‍ കാസിക്ക് ഒരുപാട് ആരാധകരുണ്ട്.

Related post