• November 27, 2021

ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല

 ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല

ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് ഉടനുണ്ടായേക്കില്ല. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. ഉത്രയുടെ വീട്ടുകാര്‍ സൂരജിന് നല്‍കിയ മുഴുവന്‍ സ്വര്‍ണത്തിന്റെ കണക്കും അന്വേഷണസംഘത്തിന് ലഭിച്ചു. കേസില്‍ സൂരജ് മാത്രമാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്.

കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലും കൊലപാതകത്തില്‍ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും നേരിട്ട് പങ്കുള്ളതായി സൂചന ലഭിച്ചില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ ഉത്രയുമായി നിരവധി തവണ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളതായി അന്വേഷണസംഘത്തോട് സമ്മതിച്ചു. ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കുമെങ്കിലും തത്കാലം അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം.

Related post