• October 23, 2021

നരേന്ദ്രമോദി ഭാവിയിൽ ശ്രീരാമനെ പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

 നരേന്ദ്രമോദി ഭാവിയിൽ ശ്രീരാമനെ പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവിയിൽ ശ്രീരാമനെ പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും ലോകനേതാക്കള്‍ നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കാൻ ശ്രമിക്കുകയാണെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.
മുൻപ് രാജ്യത്ത് സാഹചര്യങ്ങൾ ഇത്തരത്തിലായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ കൊണ്ടാണ് ഇന്നത്തെ സാഹചര്യം വന്നത്. ശ്രീരാമനും ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ ശ്രീരാമനെ ആരാധിക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ നരേന്ദ്രമോദിയൂം ഭാവിയിൽ ആരാധിക്കപ്പെടും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.

Related post