• June 19, 2021

ചാര്‍ട്ടേഡ് വിമാന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരന്‍

 ചാര്‍ട്ടേഡ് വിമാന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരന്‍

മുഖ്യമന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഗള്‍ഫില്‍ നിന്ന് മാത്രം 24 വിമാനങ്ങള്‍ ഒരു ദിവസം വരുമെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു.എന്നാല്‍ 12 വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയത്. ചാര്‍ട്ടര്‍ വിമാനങ്ങളുടെ സീറ്റ് നിരക്ക് വിമാന കമ്പനികളാണ് തീരുമാനിക്കുന്നതെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണ് കാര്യങ്ങള്‍ കുറച്ച് കൂടി വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ മലയാളികളെ കൊണ്ടുവരുന്ന കാര്യത്തില്‍ കേരളം ഇതുവരെ കേന്ദ്രത്തോടു ‘നോ’ പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ പരിമിതപ്പെടുത്തണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടുവെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് നിബന്ധന വച്ചിട്ടില്ലെന്നും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post