• October 22, 2021

കേന്ദ്രമന്ത്രി വി.മുരളീധരന്‍ പങ്കെടുത്ത യോഗത്തില്‍ കോവിഡ് ബാധിതന്‍ ഇല്ലായിരുന്നെന്ന് ശ്രീചിത്ര അധികൃതര്‍

 കേന്ദ്രമന്ത്രി വി.മുരളീധരന്‍ പങ്കെടുത്ത യോഗത്തില്‍ കോവിഡ് ബാധിതന്‍ ഇല്ലായിരുന്നെന്ന് ശ്രീചിത്ര അധികൃതര്‍

കേന്ദ്രമന്ത്രി വി.മുരളീധരന്‍ രോഗബാധിതനായ ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ശ്രീചിത്ര അധികൃതര്‍. കോവിഡ് ബാധിതനായ ഡോക്ടര്‍ക്കൊപ്പം യോഗത്തല്‍ പങ്കെടുത്തതിനാലാണ് ക്വാറന്റീനില്‍ പോകുന്നത് എന്നാണ് മന്ത്രി വ്യക്തമാക്കിയിരുന്നത്. ഇത് നിഷേധിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍.രോഗബാധിതനായ ഡോക്ടര്‍ 11 മുതല്‍ ക്വാറന്റീനിലാണ്. 13ന് രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റി. 14നാണ് മുരളീധരന്‍ യോഗത്തിനെത്തിയത്.

രോഗബാധിതനുമായി സമ്പര്‍ക്കത്തിലായെന്നു സംശയിക്കുകയും നിരീക്ഷണത്തിലാവുകയും ചെയ്ത 73 പേരിലാരും യോഗത്തിലുണ്ടായിരുന്നില്ലെന്നും ആശുപ്രതി അധികൃതര്‍ പറഞ്ഞു. ഇന്നു രാവിലെ മുതലാണ് വി. മുരളീധരന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചത്. കോവിഡ് ബാധിച്ച ഡോക്ടര്‍ക്കൊപ്പം ശ്രീചിത്രയിലെ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നു നടപടി എന്നാണ് വിശദീകരണം. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണു ക്വാറന്റീന്‍. മന്ത്രിക്കു രോഗലക്ഷണങ്ങളില്ല.

സ്‌പെയിനില്‍ പരിശീലനം കഴിഞ്ഞു മടങ്ങിയെത്തിയ ഡോക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്നു ഡോക്ടറുമായി നേരിട്ടിടപെട്ട 43 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 76 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.

Related post