• August 3, 2021

മണിരത്‌നത്തിന്‌റെ ‘വാനം കൊട്ടട്ടും’ ടീസര്‍

 മണിരത്‌നത്തിന്‌റെ ‘വാനം കൊട്ടട്ടും’ ടീസര്‍

മണിരത്‌നം അവതരിപ്പിക്കുന്ന ‘വാനം കൊട്ടട്ടും’ എന്ന സിനിമയുടെ ടീസര്‍ നടന്‍ ധനുഷ് റിലീസ് ചെയ്തു. ആക്ഷനും പ്രണയവും വൈകാരികതയും കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറാണ് സിനിമ എന്ന് ടീസര്‍ വ്യക്തമാക്കുന്നു. മെഡ്രാസ് ടാക്കീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും രചയിതാവും മണിരത്‌നമാണ്.

മണിരത്‌നത്തിന്‌റെ സഹ സംവിധായകനായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച, ‘പടവീരന്‍ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കള്‍ വിക്രം, പ്രഭു, മഡോണ സെബാസ്റ്റ്യന്‍, ശരത് കുമാര്‍, രാധിക, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ്.

Related post