• May 13, 2021

”ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ ” വിവാദങ്ങള്‍ക്ക് മറുപടി നല്‍കി വലിയ പെരുന്നാള്‍ ട്രെയിലര്‍

 ”ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ ” വിവാദങ്ങള്‍ക്ക് മറുപടി നല്‍കി വലിയ പെരുന്നാള്‍ ട്രെയിലര്‍

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.വിവാദങ്ങള്‍ക്ക് മറുപടിയെന്നോണം മാസ്സ് ഡയലോഗാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററിലെത്തുന്നത് ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയ്ന്‍ എത്തുന്നത്. വിനായകന്റെ ശബ്ദത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയ്ന്‍ എത്തുന്നത്.നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയത് സംഗീത സംവിധായകന്‍ റെക്സ് വിജയന്‍ ആണ്.ഷെയ്നിനൊപ്പം വിനായകന്‍, അതുല്‍ കുല്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

Related post