• July 27, 2021

ചിരി ഉണര്‍ത്തി ‘വരനെ ആവശ്യമുണ്ട്’

 ചിരി ഉണര്‍ത്തി ‘വരനെ ആവശ്യമുണ്ട്’

ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘വരനെ ആവശ്യമുണ്ട’ പുറത്ത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രത്തിന്‌റെ സംവിധായകന്‍.

ഗാനങ്ങള്‍ക്ക് സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫാണ് ഈണം നല്‍കുന്നത്. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

അനൂപ് തന്നെ തിരക്കഥയെഴുതുന്ന ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണിത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.

Related post