• July 27, 2021

ഗംഗേ..! ചെറുപ്പം വിടാതെ സുരേഷ് ഗോപിയും ശോഭനയും ഒപ്പം ദുല്‍ഖറും കല്ല്യാണിയും

 ഗംഗേ..! ചെറുപ്പം വിടാതെ സുരേഷ് ഗോപിയും ശോഭനയും ഒപ്പം ദുല്‍ഖറും കല്ല്യാണിയും

ശോഭനയും സുരേഷ് ഗോപിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യാ മേനോന്‍, അഹമ്മദ്, മീരാ കൃഷ്ണന്‍, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളാകുന്നു.
ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‌റെ സംഗീതം അല്‍ഫോണ്‍സ് ജോസഫാണ്.

Related post